,

 . കൊവിഡ് പ്രതിസന്ധിക്കിടയിലും അതിജീവനത്തിന്റെ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് 2021 വിടപറയുകയാണ്. 2022നെ വരവേല്‍ക്കാ നൊരുങ്ങുകയാണ് ലോകം. എന്നാല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒന്നിച്ചല്ല പുതുവര്‍ഷപ്പിറവി ആഘോഷിക്കുന്നത്. ലോകത്ത് പുതുവര്‍ഷം ആഘോഷിക്കുന്ന ആദ്യത്തെ സ്ഥലമാണ് ഓഷ്യാനിയ. ചെറിയ പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, സമോവ, കിരിബതി എന്നിവയാണ് 2022നെ ആദ്യം വരവേല്‍ക്കുന്ന രാജ്യങ്ങള്‍. ഗ്രീനിച്ച് സമയം (ജിഎംടി) ഡിസംബര്‍ 31ന് രാവിലെ 10 മണിക്കാണ് ഇവിടെ പുതുവര്‍ഷം പിറക്കുക. ടോംഗയ്ക്കും പസഫിക് ദ്വീപുകള്‍ക്കും പിന്നാലെ പടിഞ്ഞാറ് ഓസ്‌ട്രേലിയയിലും ഏഷ്യന്‍ രാജ്യങ്ങളുമാണ് പുതുവര്‍ഷം ആദ്യം ആഘോഷിക്കുന്ന ചില സ്ഥലങ്ങള്‍. പുതുവത്സരത്തോട് അനുബന്ധിച്ച് പല രാജ്യങ്ങളിലും വ്യത്യസ്തമായ പല ആഘോഷങ്ങളും നിലവിലുണ്ട്. പുതുവര്‍ഷപ്പിറവിയോട് അനുബന്ധിച്ച് ജപ്പാനിലുള്ള നിരവധി ആളുകള്‍ തങ്ങളുടെ വീട് വൃത്തിയാക്കും. ന്യൂ ഇയര്‍ ദൈവമായ തോഷിഗാമിയെ വരവേല്‍ക്കാനാണിത്. റഷ്യയില്‍ മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ വലിയ ആഘോഷമാണ് പുതുവര്‍ഷത്തില്‍ സംഘടിപ്പിക്കുക.  

ഗ്രീനിച്ച് സമയമനുസരിച്ച് ഡിസംബര്‍ 31ന് പുതുവര്‍ഷം ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്. 

ന്യൂസിലാന്‍ഡ്: 10.15 am, ഓസ്‌ട്രേലിയ (മിക്ക പ്രദേശങ്ങളും): 1 pm, ജപ്പാന്‍, സൗത്ത് കൊറിയ, നോര്‍ത്ത് കൊറിയ: 3 pm, ചൈന, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍: 4 pm, ബംഗ്ലാദേശ്: 6 pm,  നേപ്പാള്‍: 6.15 pm, ഇന്ത്യ, ശ്രീലങ്ക: 6.30 pm, പാകിസ്ഥാന്‍: 7 pm,  ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം, സ്‌പെയ്ന്‍: 11 pm, യുകെ, അയര്‍ലാന്‍ഡ്, ഐസ് ലാന്‍ഡ്, പോര്‍ച്ചുഗല്‍: 12 am

 ഗ്രീനിച്ച് സമയമനുസരിച്ച് ജനുവരി ഒന്നിന് പുതുവര്‍ഷം ആഘോഷിക്കുന്ന രാജ്യങ്ങളും സമയക്രമവും ഇങ്ങനെയാണ്. 

ബ്രസീല്‍ (ചില പ്രദേശങ്ങള്‍): 2 am, അര്‍ജന്റീന, ബ്രസീല്‍ (ചില പ്രദേശങ്ങള്‍), ചിലി, പരാഗ്വ: 3 am, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ഡെട്രോയ്റ്റ്: 5 am, ചിക്കാഗോ: 6 am, കൊളറാഡോ, അരിസോണ: 7 am, നെവാഡ: 8 am, അലാസ്‌ക: 9 am, ഹവായ്: 10 am, അമേരിക്കന്‍ സമോവ: 11 am, ഹൗവ്‌ലാന്‍ഡ്, ബേക്കര്‍ ഐസ് ലാന്‍ഡ്‌സ്: 12 pm

 അമേരിക്കയ്ക്ക് അടുത്തുള്ള ജനവാസ ദ്വീപുകളായ ഹൗലാന്‍ഡ്, ബേക്കര്‍ ദ്വീപുകള്‍ എന്നിവയാണ് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന അവസാന സ്ഥലങ്ങള്‍. ജനുവരി ഒന്നിന് ഗ്രീനിച്ച് സമയം ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഇവിടെ പുതുവര്‍ഷം പിറക്കുക.