image credit :www.pexels.com

 ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുകയെന്നാല്‍ ശരിയായ ഭക്ഷണ ക്രമവും വ്യായാമവും മാത്രമല്ല പിന്തുടരേണ്ടത്. ആരോഗ്യത്തോടെയിരിക്കാന്‍ നല്ല ഉറക്കവും അത്യാവശ്യമാണ്. മനുഷ്യന്റെ ദഹനപ്രക്രിയയെ വരെ ഉറക്കം സ്വാധീനിക്കുന്നുണ്ട്.കൃത്യമായ വിശ്രമം ഇല്ലാത്തത് കണ്ണുകളെയും സാരമായി ബാധിക്കും.ഏറ്റവും ചുരുങ്ങിയത് ആറ് മണിക്കൂർ ഉറങ്ങാത്തവരിൽ ഉദരസംബന്ധമായ അസുഖങ്ങൾ കാണപ്പെടുന്നു.സൂര്യന്‍ അസ്തമിച്ച് ഉദിക്കുന്നതിനിടയിലുള്ള സമയത്ത് 6-8 മണിക്കൂര്‍ ഉറങ്ങുന്നതാണ് നല്ലത്.

പ്രായത്തിന് അനുസരിച്ച് ഉറക്കത്തിന്‍റെ ദൈര്‍ഘ്യവും വ്യത്യസ്തമായിരിക്കും.  രാത്രി ഏറെ വൈകി ഉറങ്ങുന്നതും രാവിലെ വളരെ വൈകി കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതും നല്ല ശീലമല്ല.രാത്രി 10നും പുലർച്ചെ ആറിനും ഇടയിലുള്ള സമയം ഉറക്കത്തിനായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.നാഷനൽ സ്ലീപ് ഫൗണ്ടേഷൻ ഒരു വ്യക്‌തി എത്ര മണിക്കൂർ ദിവസവും രാത്രി ഉറങ്ങണമെന്ന കണക്ക് നിർദേശിച്ചിട്ടുണ്ട്. 

image credit :www.pexels.com

1-3 മാസം വരെ : 14-17 മണിക്കൂര്‍

4-11 മാസം വരെ : 12-15 മണിക്കൂർ

1-2 വയസ്സ് : 11-14 മണിക്കൂർ

3-5 വയസ്സ് : 10-13 മണിക്കൂർ

6-13 വയസ്സ് : 9-11 മണിക്കൂർ

14-17 വയസ്സ് : 8-10 മണിക്കൂർ

18-25 വയസ്സ് : 7-9 മണിക്കൂർ

26-64 വയസ്സ് : 7-9 മണിക്കൂർ

65 വയസ്സിന് മുകളിൽ : 7-8 മണിക്കൂർ

image credit :www.pexels.com

രാത്രിയില്‍ 10 മണിക്കും 11നും ഇടയില്‍ ഉറങ്ങാന്‍ ആരംഭിക്കുന്നത് ആരോഗ്യമുള്ള ഹൃദയത്തിന് ഏറ്റവും ഉത്തമമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.  പകൽ സമയത്ത് മുതിർന്നവർ ദിവസവും ഒരു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാൽ അതും ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിതെളിക്കുമെന്നും പഠനങ്ങൾ പറയുന്നു.

image credit :www.pexels.com