ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനമായി ആചരിച്ചു വരുന്നു. സാർവദേശീയ മനുഷ്യാവകാശ പ്രഖാപനം യുഎൻ അസംബ്ലി അംഗീകരിച്ചതിന്റെ ഓര്‍മദിനമാണിത്. 1950 ഡിസംബർ 4 ന് എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഐക്യരാഷ്ട്രസഭ തങ്ങളുടെ പൊതു സമ്മേളനത്തിൽ വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു.
പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ലോകമെങ്ങുമുള്ള മനുഷ്യരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സാമൂഹികനീതിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുമുള്ളതാണ് ഈ ദിനം. ജനാധിപത്യ രാജ്യങ്ങളില്‍ അടിസ്ഥാനപരമായി മനുഷ്യാവകാശം സംരക്ഷിക്കുന്നത് ഭരണഘടനപരമായ ബാധ്യതയാണ്. സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും ജന്മാവകാശമാണ്. മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സർക്കാർ, സർക്കാരേതര സംഘടനകൾ ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
അഞ്ച് വർഷം കൂടുമ്പോൾ നൽകുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാർഡും ഈ ദിനത്തിലാണ് നല്കുന്നത്.
0 Comments