1971ൽ ഇന്ത്യൻ നാവികസേന കറാച്ചിയിലെ പാകിസ്താന്റെ നാവികകേന്ദ്രം ആക്രമിച്ചതിന്‍റെ ഓർമയ്ക്കായാണ് ഡിസംബർ നാല്, ദേശീയ നാവികസേനാ ദിനമായി ആചരിക്കുന്നത്. ഓപ്പറേഷൻ ട്രൈഡന്റ് എന്നായിരുന്നു 1971ലെ ആ നിർണായക പോരാട്ടത്തിന് ഇന്ത്യൻ നാവികസേന നൽകിയ പേര്. ഇന്ത്യന്‍ നാവികസേനയുടെ ഈ ആക്രമണത്തില്‍ പാകിസ്ഥാന്റെ പിഎന്‍എസ് ഖൈബര്‍ ഉള്‍പ്പെടെ നാല് പടക്കപ്പലുകള്‍ നശിപ്പിച്ചു. 13 ദിവസം നീണ്ടുനിന്ന 1971ലെ യുദ്ധത്തിൽ പാകിസ്താന്റെ പ്രധാന തുറമുഖ നഗരമായ കറാച്ചിയെ ആക്രമിച്ചതാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. മേഖലയിലെ യുദ്ധത്തിൽ അന്നാദ്യമായിട്ടായിരുന്നു കപ്പൽ വേധ മിസൈലുകൾ ഉപയോഗിച്ചത്. 1971ലെ യുദ്ധവിജയത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി 2021ല്‍ 'സ്വര്‍ണിം വിജയ് വര്‍ഷ്' ആയി ആഘോഷിക്കാനാണ് നാവികസേനയുടെ പദ്ധതി.
0 Comments