മണ്ണിലും മനസ്സിലും സ്നേഹത്തിന്റെയും കരുണയുടെയും നക്ഷത്ര വെളിച്ചം തെളിച്ച് ഒരു ക്രിസ്തുമസ് കൂടി വന്നെത്തിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണയും ക്രിസ്തുമസ് ആഘോഷിക്കുക.
ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശു പിറന്നതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ക്രിസ്തുമസ്. അലങ്കാര വിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്തുമസ് ഗീതങ്ങളും പുണ്യരാവിന് വര്‍ണശോഭ നല്‍കുന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ത്ഥനാ ശുശ്രൂക്ഷകള്‍ നടക്കും. കേക്ക് മുറിച്ചും ആശംസകൾ നേർന്നും ലോകം ക്രിസ്തുമസ് സന്തോഷത്തെ വരവേൽക്കുന്നു. Arivestories ൻ്റെ എല്ലാ വായനക്കാർക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ആശംസിക്കുന്നു.
0 Comments