നവംബർ 19ന് ആണ് അന്തർദ്ദേശീയ പുരുഷദിനമായി ആചരിക്കുന്നത്. 1999 മുതല്‍ യുനെസ്കോയുടെ ആഹ്വാനപ്രകാരമാണ് പുരുഷദിനം ആചരിക്കാൻ തുടങ്ങിയത്. 1999 നവംബർ 19ന് ട്രിനിഡാഡ് ആൻഡ് ടൊബോഗോയിലാണ് യുനെസ്കോ ആദ്യമായി പുരുഷ ദിനം ആചരിച്ചത്.
ഇന്ത്യയിൽ പുരുഷ ദിനം ആചരിച്ച് തുടങ്ങുന്നത് 2007 മുതലാണ്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യൻ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്. 2009ൽ ഇന്ത്യയിൽ ഇത് ഔദ്യോഗികമായി ആചരിച്ചു തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ പുരുഷ ദിന സ്പോൺസർ വസ്ത്ര നിർമ്മാതാക്കളായ അലൻസൊള്ളിയായിരുന്നു. പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനാണ് ഈ ദിനം പ്രാധാന്യം നൽകുന്നത്. ആൺ പെൺ സൌഹൃദങ്ങൾ മെച്ചപ്പെടുത്തുക, ലിംഗ സമത്വത്തിന് വേണ്ടി സംസാരിക്കുക, മാതൃകാ പുരുഷന്മാരെ ഉയർത്തിക്കാട്ടുക, പുരുഷന്മാരുടെയും ആൺകുട്ടികളുടെയും വിജയങ്ങളും നേട്ടങ്ങളും ആഘോഷിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
0 Comments