ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വര്‍ഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാദിനമായി ആഘോഷിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക ദിവസങ്ങളിൽ ഒന്നാണ് നവംബർ 26. 1949 നവംബർ 26ന് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടു. 1950 ജനുവരി 26 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. 

ഗസറ്റ് വിജ്ഞാപനത്തിലൂടെ 2015ലാണ് ഇന്ത്യാ ഗവൺമെന്റ് നവംബർ 26 ഭരണഘടനാദിനമായി പ്രഖ്യാപിച്ചത്. 2015 ഒക്ടോബർ 11ന് മുബൈയിലെ സ്‌റ്റാച്യു ഓഫ് ഇക്വാലിറ്റിക്ക് തറക്കില്ലിട്ട് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംവിധാൻ ദിവസ്, ദേശീയ നിയമദിനം എന്നീ പേരുകളിലും ഭരണഘടനാ ദിനം  അറിയപ്പെടുന്നു.ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് അംബേദ്‌കറാണ്. അംബേദ്‌കറുടെ ജന്മവാർഷിക ദിനം വരെയാണ് ഭരണഘടനാദിനാഘോഷങ്ങൾ നടക്കുക. ഭരണഘടന ദൗത്യം പൂർത്തിയാക്കാൻ അദ്ദേഹത്തിൻറെ സംഘത്തിന് വേണ്ടിവന്നത് രണ്ട് വർഷവും പതിനൊന്ന് മാസവുമാണ്.