Image credit :www.freepik.com
പ്ലാസ്റ്റിക് സര്‍ജറി,സൗന്ദര്യ സംരക്ഷണം, നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍ നമുക്ക് സുപരിചതമായ ശസ്ത്രക്രിയയാണ് പ്ലാസ്റ്റിക് സര്‍ജറി. സിനിമാ താരങ്ങളുള്‍പ്പെടെ പലരും പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന്‍റെ വാര്‍ത്തകള്‍ അറിയാറുമുണ്ട്. പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ എന്താണ്? ഇതിന് എന്തെങ്കിലും ദോഷവശങ്ങള്‍ ഉണ്ടോ?മനുഷ്യശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തിൻറെയോ അവയവത്തിന്‍റെയോ പുനഃസ്ഥാപനം അല്ലെങ്കില്‍ പുനർനിർമ്മാണമോ മാറ്റമോ ഉൾപ്പെടുന്ന ഒരു ശസ്ത്രക്രിയയാണ് പ്ലാസ്റ്റിക് സർജറി.പ്ലാസ്റ്റിക് സര്‍ജറിയെ രണ്ടായി തിരിക്കാം. പുനർനിർമാണ ശസ്ത്രക്രിയയും സൗന്ദര്യവർദ്ധക ശസ്ത്രക്രിയയും. ശരീരത്തിന്റെ ഒരു ഭാഗത്ത് നിന്ന് കോശങ്ങളോ കൃത്രിമ ഇംപ്ലാന്റുകളോ വെച്ചുപിടിപ്പിച്ച് വൈകല്യം സംഭവിച്ച ഭാഗം പഴയ സ്ഥിതിയിലാക്കുന്നതാണ് പുനര്‍നിര്‍മാണ ശസ്ത്രക്രിയ. ക്രാനിയോഫേഷ്യല്‍ ശസ്ത്രക്രിയ, കൈ ശസ്ത്രക്രിയ, മൈക്രോസര്‍ജറി, പൊള്ളല്‍ ചികിത്സ എന്നിവ അടങ്ങുന്നതാണ് പുനര്‍നിര്‍മാണ ശസ്ത്രക്രിയ. ശരീരത്തിന്റെ രൂപഭംഗി മെച്ചപ്പെടുത്താനാണ് കോസ്‌മെറ്റിക് ശസ്ത്രക്രിയ നടത്തുന്നത്. ബിസി 800ഓടെ പുനര്‍നിര്‍മാണ ശസ്ത്രക്രിയാ രീതികള്‍ ഇന്ത്യയില്‍ പ്രചാരത്തിലുള്ളതായി കണക്കാക്കപ്പെടുന്നു. തകര്‍ന്ന മൂക്ക് ശരിയാക്കാനുള്ള ചികിത്സകള്‍ ആദ്യം പരാമര്‍ശിക്കുന്നത് എഡ്വിന്‍ സ്മിത്ത് പാപ്പിറസിലാണ്. ആധുനിക പ്ലാസ്റ്റിക് സര്‍ജറിയുടെ പിതാവായി കണക്കാക്കപ്പെടുന്നത് സര്‍ ഹരോള്‍ഡ് ഗില്ലീസിനെ ആണ്. ലണ്ടനില്‍ ജോലി ചെയ്യുന്ന ന്യൂസിലാന്‍ഡ് ഓട്ടോലാറിംഗോളജിസ്റ്റ് ആയ അദ്ദേഹം ഒന്നാം ലോകമഹായുദ്ധ കാലത്ത് മുഖത്തെ മുറിവുകള്‍ കൊണ്ട് പ്രയാസം അനുഭവിക്കുന്ന സൈനികരെ പരിചരിക്കുന്നതില്‍ ആധുനിക ഫേഷ്യല്‍ ശസ്ത്രക്രിയയുടെ പല സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുത്തിരുന്നു.രൂപം മെച്ചപ്പെടുത്താനായാണ് പ്ലാസ്റ്റിക് സര്‍ജറിയുടെ കേ്ന്ദ്ര ഘടകമായ സൗന്ദര്യവര്‍ധക ശസ്ത്രക്രിയ. പൊള്ളലേറ്റ ഉടനെ നടത്തുന്ന ചികിത്സയാണ് അക്യൂട്ട് ബേണ്‍ സര്‍ജറി.
പൊള്ളലേറ്റ മുറിവുകള്‍ സുഖപ്പെട്ടതിന് ശേഷമാണ് പുനര്‍നിര്‍മാണ ശസ്ത്രക്രിയ നടത്തുക. ക്രേനിയോഫേഷ്യല്‍ ശസ്ത്രക്രിയയെ രണ്ടായി തിരിച്ചിരിക്കുന്നു. ക്രേനിയോഫേഷ്യല്‍ അസ്ഥികൂടത്തിന്റെയും മൃദുവായ ടിഷ്യുകളുടെയും ജനന വൈകല്യങ്ങളുടെയും ചികിത്സയെ സംബന്ധിച്ചുള്ളതാണ് കുട്ടികള്‍ക്കുള്ള പീഡിയാട്രിക് ക്രേനിയോഫേഷ്യല്‍ ശസ്ത്രക്രിയ. മുതിര്‍ന്നവര്‍ക്കുള്ളതാണ് അഡള്‍ട്ട് ക്രേനിയോഫേഷ്യല്‍ ശസ്ത്രക്രിയ.
0 Comments