ദീപങ്ങള്‍ കൊണ്ട് ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി.  തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിക്കുന്നത്. ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്. ദീപാവലിയെ കുറിച്ച് പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. ശ്രീകൃഷ്ണന്‍  നരകാസുരനെ വധിച്ചതിന്റെ ആഘോഷമായാണ് ദക്ഷിണേന്ത്യയിൽ പ്രധാനമായും ദീപാവലി ആഘോഷിക്കുന്നത്. കൊവിഡ് മഹാമാരിയെ അതിജീവിച്ച് മുന്നേറാന്‍ പ്രതീക്ഷയുടെ വെളിച്ചം പകരുന്നതാകട്ടെ ഇത്തവണത്തെ ദീപാവലി. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍.