പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീളല്‍ അവ്വല്‍മാസം 12-നാണ് പ്രവാചകന്റെ ജന്മദിനം.

സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദൂതനായ മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്. മസ്ജിദുകളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ. പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുണർത്തുന്ന  സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, തുടങ്ങിയവയാണ് നബിദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുക.