ഒക്ടോബർ 13 സംസ്ഥാന കായിക ദിനമായി ആചരിക്കുന്നു. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ജി.വി രാജയുടെ ജന്മദിനമാണ് കേരളം കായിക ദിനമായി ആചരിക്കുന്നത്. കേരളത്തിലെ കായിക പുരോഗതിയിൽ നിർണായക സ്വാധീനം ചെലുത്തിയ ആളാണ് കേണൽ ഗോദവർമ്മ രാജ എന്ന ജി വി രാജ. അദ്ദേഹം കേരളത്തിലെ  കായിക മേഖലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ജി വി രാജയുടെ  ജന്മദിനമായ ഒക്ടോബർ 13 സംസ്ഥാന കായിക ദിനമായി ആചരിച്ചു വരുന്നു.  ആയോധന കലയായ കളരിപ്പയറ്റു മുതൽ നാടൻ കളികളെവരെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്. പിന്നീട്  ഇത് അന്തർദേശീയ കായിക ഇനങ്ങളുടെ പരിശീലനത്തിലേക്ക്  വഴിമാറി. നിരവധി കായിക താരങ്ങൾ അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ യശസ്സ് ഉയർത്തി.