താരന്‍ പൂര്‍ണമായും അകറ്റാന്‍ 10 എളുപ്പവഴികള്‍
1. ഏറെ നേരം എണ്ണ മുടിയില്‍ തേച്ച് നില്‍ക്കുന്നത് താരനുണ്ടാകാന്‍ ഇടയാക്കും. മുടിയില്‍ നന്നായി എണ്ണ തേച്ചതിന് ശേഷം ചെറുപയര്‍ പൊടിച്ചതോ താളിയോ തേച്ച് മുടി കഴുകുക. തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും താരനകറ്റാനും മുടിയിലെ എണ്ണ മയം നീക്കം ചെയ്യാനും സഹായകരമാകും. ഇവ ലഭ്യമല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ മൈല്‍ഡ് ഷാമ്പൂ ഉപയോഗിക്കുക.
2. ചെറുനാരങ്ങാനീര് വെളളത്തില്‍ ചേര്‍ത്ത് തലമുടി കഴുകാം. ചെറുനാരങ്ങനീര് മാത്രം തലയോട്ടിലില്‍ തേച്ച് പിടിപ്പിക്കരുത്. വെളളത്തിലോ തൈരിലോ ചേര്‍ത്ത് മാത്രം ഉപയോഗിക്കുക.
3. ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസി ഇലയ്ക്കൊപ്പം അരച്ച മിശ്രിതം തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുന്നത് താരന്‍ അകറ്റാന്‍ ഫലപ്രദമായ മാര്‍ഗമാണ്.
4. കറ്റാർവാഴ ജെൽ തലയിൽ നന്നായി പുരട്ടുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ ഇത് സഹായിക്കും. ആഴ്ചയിൽ മൂന്നു തവണ ഇതു ചെയ്യുന്നതു നല്ലതാണ്.
5.ഉലുവാപ്പൊടി പേസ്റ്റ് പരുവത്തിലാക്കി തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് അൽപ സമയത്തിന് ശേഷം കഴുകിക്കളയുക.
6. ആര്യവേപ്പിന്റെ ഇല അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് കഴുകിക്കളയുക. ഇത് ആഴ്ചയിലൊരിക്കല്‍ ശീലമാക്കിയാല്‍ താരന്‍ ആ ഭാഗത്ത് വരില്ല.
7.നന്നായി പുളിച്ച തൈര് തലയില്‍ പത്ത് മിനിറ്റ് തേച്ച് പിടിപ്പിച്ചതിന് ശേഷം മൈല്‍ഡ് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.
8.അര കപ്പ് തൈര് എടുത്ത് തൊലികളഞ്ഞതും നന്നായി അടിച്ചതുമായ പപ്പായയുമായി കലർത്തുക. ഇത് മുടിയിൽ പുരട്ടി 30 മിനിറ്റ് സൂക്ഷിച്ച ശേഷം കഴുകിക്കളയുക.
9. ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിര്‍ത്ത ശേഷം പിറ്റേന്ന് ഇത് നന്നായി അരച്ചെടുക്കുക. ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ശിരോചർമ്മത്തിൽ പുരട്ടി മസാജ് ചെയ്യുക. 30 മിനിറ്റിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകാം.
10. ചെറുപഴം ഉടച്ച് പേസ്റ്റ് രൂപത്തിലാക്കി തലമുടിയിൽ തേക്കുന്നത് താരൻ തടയുക മാത്രമല്ല മുടി വളരാനും സഹായിക്കും.
0 Comments