അന്താരാഷ്ട്ര സാക്ഷരതാദിനം
അന്താരാഷ്ട്ര സാക്ഷരതാ ദിനമായി നാം ആചരിക്കുന്നത് സെപ്തംബര്‍ 8 ആണ്. ഇറാനില്‍ 1965 ല്‍ നടന്ന വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം, നിരക്ഷരതാ നിര്‍മ്മാജ്ജ നത്തെക്കുറിച്ചും മറ്റും ആലോചിക്കാനായിരുന്നു. സെപ്തംബര്‍ 8 നാണ് ഈ യോഗം ഇറാനില്‍ ചേര്‍ന്നത്, ഇതിന്‍റെ ഓര്‍മ്മകള്‍ നില നിര്‍ത്താനും ലോകമെമ്പാടും സാക്ഷരതയുടെ പ്രാധാന്യം വിശ ദീകരിക്കാനുമായാണ് 1966 മുതല്‍ നാം സാക്ഷരതാ ദിനം ആചരിച്ചുവരുന്നത്. ലോകത്തെ എല്ലാ ജനവിഭാഗത്തെയും സാക്ഷരരാക്കുക എന്ന ഉദ്ദേശ്യമാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം.
ഫോട്ടോ കടപ്പാട് : www.pexels.com
0 Comments