ലോക പേവിഷ ബാധ ദിനം
പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടുപിടിച്ച് ലോകത്തെ ഒരു മഹാവിപത്തിൽ നിന്നും രക്ഷിച്ച ലൂയി പാസ്റ്റർ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ ചരമദിനമാണ് ലോക പേവിഷബാധ ദിനമായി ആചരിക്കുന്നത്. 1895 സെപ്തംബർ 28ന് 72ാം വയസിലാണ് ലൂയി പാസ്റ്റർ മരിച്ചത്.
ഏറ്റവും മാരകമായ ജന്തുജന്യ രോഗങ്ങളിലൊന്നാണ് പേവിഷബാധ. ഇതിനുകാരണം ബുള്ളറ്റ് ആകൃതിയിലുള്ള ഒരുതരം വൈറസാണ്. ലാബ്‌ഡോ വൈറസ് കുടുബത്തിൽപ്പെട്ട ലിസ റാബീസ് എന്നയിനം ആർഎൻഎ വൈറസ് ആണ് പേ വിഷബാധയ്‌ക്ക് കാരണം. രോഗം ബാധിച്ച മൃഗങ്ങളുടെ കടി, മാന്തൽ, ഉമിനീർ എന്നിവ കാരണം മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുളള വൈറസിനെ കുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാനാകും.
പേവിഷബാധ ഏൽക്കുന്നത് പ്രതിരോധിക്കാൻ എല്ലാ വർഷവും നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണം. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകള്‍ക്കും കുത്തിവയ്‌പ്പെടുക്കണം. പ്രതിരോധ കുത്തിവയ്‌പെടുത്ത നായയെ രോഗബാധയുള്ള നായയോ ജന്തുക്കളോ കടിച്ചാല്‍ ചികിത്സാ കുത്തിവെപ്പ് നിര്‍ബന്ധമായും എടുക്കണം.
0 Comments