മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഇന്ന് 43ന്റെ നിറവിൽ. വളരെ ചെറുപ്പത്തിൽ തന്നെ ചലച്ചിത്ര രംഗത്തേക്ക് ചുവടുവെച്ച മഞ്ജു വാര്യർ നായകനോളം പ്രാധാന്യമുള്ള നായികാ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ നിരന്തരം വിസ്‍മയിപ്പിച്ചു.
രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞ മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ ഭാഗമാകുന്നത്. സല്ലാപം എന്ന സിനിമയിലൂടെ നായികയായി തിളങ്ങി. തന്റെ 18-മത്തെ വയസ്സിലാണ് മഞ്ജു സല്ലാപം എന്ന ചിത്രത്തിൽ അഭിനയിച്ചത്.
സല്ലാപം മുതൽ കണ്ണെഴുതി പൊട്ട് തൊട്ട് വരെ, ഓരോ സിനിമയിലും അഭിനേത്രി എന്ന നിലയിൽ മഞ്ജു വാര്യർ കൂടുതൽ ഉയരങ്ങളിലേക്കെത്തി. നൃത്തവും അഭിനയവും കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ചു. പിന്നീട് മുഖ്യധാരയിൽ നിന്ന് മാറി നിന്ന മഞ്ജു വാര്യർ 14 വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യുവിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. രണ്ടാം വരവിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ചു. മഞ്ജു വാര്യർ കഥാപാത്രങ്ങൾക്കായി മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറിന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ.
0 Comments