പ്രധാനമന്ത്രി നരേന്ദ്ര മോദി 71ന്റെ നിറവിൽ.

 ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന  ഗ്രാമത്തിൽ 1950 സെപ്റ്റംബർ 17നാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദിയുടെ ജനനം. ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനാണ് മോദി. എട്ടാമത്തെ വയസ്സുമുതൽ മോദി ആർ.എസ്.എസ്സിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു. ഗുജറാത്തിലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ വിദ്യാർത്ഥി നേതാവാകുകയും ബി.ജെ.പി, നവനിർമ്മാൺ എന്നീ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു.

മൂന്നു തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി. ആദ്യം 2001-ൽ കേശുഭായ് പട്ടേൽ സ്ഥാനമൊഴിഞ്ഞിടത്തേക്ക് അദ്ദേഹത്തിനു പകരം  മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു. പിന്നീട്  2002-ലും 2007-ലും 2012-ലും  മോദി തന്നെ ഗുജറാത്ത്  മുഖ്യമന്ത്രിയായി. 2014ൽ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക്.

നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം ജന്മദിനത്തോട് അനുബന്ധിച്ച്  സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന  പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിരിക്കുന്നത്. 


ഫോട്ടോ കടപ്പാട് : wikipedia.org