പാചക കലയിലും ചലച്ചിത്ര രംഗത്തും പ്രതിഭ തെളിയിച്ച നൗഷാദ് ഓര്‍മ്മയായി

കാഴ്ച എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവായി മലയാളികളുടെ ചലച്ചിത്രക്കാഴ്ചകളിലും നിരവധി വിരുന്നുകളൊരുക്കി  പാചക കലയിലും നൗഷാദ് നിറഞ്ഞുനിന്നു...  

കോളോജ് പഠനത്തനുശേഷം ഹോട്ടല്‍ മാനേജ്മെന്‍റ് പഠിച്ച നൗഷാദ് കാറ്ററിംഗ് മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തി.. വിദേശരാജ്യങ്ങളിലടക്കം നൗഷാദിന്‍റെ കേറ്ററിംഗ് ചരുങ്ങിയ കാലത്തിനകം പ്രശസ്തമായി...

ബ്ളെസി എന്ന സംവിധായകനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ കാഴ്ച എന്ന  ചിത്രത്തിലൂടെ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്ന നൗഷാദ് പിന്നീട് നിരവധി നല്ല സിനിമകള്‍ മലയാളിക്ക് സമ്മാനിച്ചു...

ചട്ടമ്പിനാട് , ലയണ്‍, ബെസ്റ്റ് അകാട്ര്‍, പയ്യന്‍സ്, സ്പാനിഷ് മസാല എന്നീ ചിത്രങ്ങളും നൗഷാദ് നിര്‍മ്മിച്ചു.